മലബാര്‍ മേഖലാ ക്ഷീരോത്പ്പാദക യൂണിയന്‍ (എം.ആര്‍.സി.എം.പി.യു)

mrcmpuദക്ഷിണേന്ത്യയിലെ സംസ്ഥാനമായ കേരളത്തിലെ ആറു ഉത്തരജില്ലകളില്‍ സ്ഥിതിചെയ്യുന്ന 1000 ലേറെ ഗ്രാമതല ക്ഷീരസഹകരണ സംഘങ്ങളുടെ യൂണിയനാണ് മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പ്പാദക യൂണിയന്‍.  യൂണിയനില്‍ സംയോജിക്കപ്പെട്ടിരിക്കുന്ന സംഘങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ വസിക്കുന്ന പ്രസ്തുത സംഘങ്ങളില്‍ അംഗങ്ങളായിട്ടുളള ക്ഷീരകര്‍ഷകരാണ് യൂണിയന്‍റെ ഉടമകള്‍.  ഗുജറാത്തിലെ ആനന്ദിലെ ലോകപ്രസിദ്ധ ആനന്ദ് മില്‍ക്ക് യൂണിയനില്‍ (അമുല്‍) സംയോജിപ്പിച്ചിട്ടുളള സംഘങ്ങളുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്നതായതു കൊണ്ട് മേല്‍പ്പറഞ്ഞ പ്രാഥമിക സംഘങ്ങള്‍ ആനന്ദ് മാതൃക സഹകരണ സംഘങ്ങള്‍ അഥവാ ആപ്കോസ് എന്ന് അറിയപ്പെടുന്നു.  എം.ആര്‍.സി.എം.പിയുവിന്‍റെ പ്രവര്‍ത്തനപരിധിയില്‍ ഉത്തര കേരളത്തിലെ ആറ് റവന്യൂ ജില്ലകളായ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവ ഉള്‍പ്പെടുന്നു.  മില്‍മ എന്ന വ്യാപാര നാമത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല ഉച്ചസ്ഥാന സംഘമായ കേരള സഹകരണ ക്ഷീരവിപണ ഫെഡറേഷനില്‍ സഹോദര യൂണിയനുകളായ എറണാകുളം, തിരുവനന്തപുരം യൂണിയനുകള്‍ക്കൊപ്പം മലബാര്‍ യൂണിയനും സംയോജിക്കപ്പെട്ടിരിക്കുന്നു.  യൂണിയന്‍റെ ഹെഡ് ആഫീസ് കോഴിക്കോട് നഗരത്തിനു സമീപം കുന്നമംഗലം പോസ്റ്റ് ഓഫീസിനു കീഴില്‍ പെരിങ്ങളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 

വെബ്സൈറ്റ് - www.malabarmilma.com

 

കാസര്‍ഗോഡ് ഡയറി

kasaragodunitസ്ഥാനം : കാഞ്ഞങ്ങാട്
കമ്മീഷന്‍ ചെയ്യപ്പെട്ടത് : 25.01.2003
പ്രതിദിന സംസ്‌ക്കരണശേഷി : 30000 ലിറ്റര്‍
വിപണന മേഖല (പാല്‍) : കാസര്‍ഗോഡ് ജില്ല
വില്പ്പന (2011-12) : 54.62 കോടി രൂപ (546.2 ദശലക്ഷം)

കാഞ്ഞങ്ങാട് കേരളത്തിന്‍റെ വടക്കേയറ്റത്ത് കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു.  യൂണിയന്‍റെ കീഴിലുളള ഏറ്റവും ചെറിയ ഡയറിയാണ് കാസര്‍ഗോഡ് ഡയറി.  കാസര്‍ഗോഡ് ജില്ലയില്‍ നിന്നും പാല്‍ സംഭരിച്ച് പാലും പാല്‍ ഉല്പ്പന്നങ്ങളും കാസര്‍ഗോഡ് ജില്ലയില്‍ തന്നെ വിപണനം ചെയ്യുന്നു.  30000 ലിറ്റര്‍ പ്രതിദിന ശേഷിയോടെ 2002 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഡയറി മലബാര്‍ യൂണിയനില്‍ ഏറ്റവും ഒടുവില്‍ കമ്മീഷന്‍ ചെയ്യപ്പെട്ട ഡയറിയാണ്.  

 

കണ്ണൂര്‍ ഡയറി

kannurunitസ്ഥാനം : പളളിക്കുന്ന്, കണ്ണൂര്‍
കമ്മീഷന്‍ ചെയ്യപ്പെട്ടത് : 27.08.1979
പ്രതിദിന സംസ്‌ക്കരണശേഷി : 100000 ലിറ്റര്‍
വിപണന മേഖല (പാല്‍) : കണ്ണൂര്‍ ജില്ല
വില്പ്പന (2011-12) : 114.2 കോടി രൂപ (1142 ദശലക്ഷം)

കണ്ണൂര്‍ നഗരത്തില്‍ നിന്നും 6 കി.മി. ദൂരത്തില്‍ ദേശീയപാത 47 ന്‍റെ ഓരത്ത് പളളിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.  2002-2003 വര്‍ഷം 60000 ലിറ്റര്‍ ശേഷിയില്‍ നിന്നും 100000 ലിറ്ററായി വികസിപ്പിച്ചു.  വയനാട് ജില്ലയിലെ മീനങ്ങാടിയിലും മാനന്തവാടിയിലും ഓരോ പാല്‍ ശീതീകരണ പ്ലാന്‍ കണ്ണൂര്‍ ഡയറിയുടെ കീഴിലുണ്ട്.  കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നും പാല്‍ ശേഖരിച്ച് പാലും പാല്‍ ഉത്പ്പന്നങ്ങളും കണ്ണൂര്‍ ജില്ലയില്‍ വിപണനം ചെയ്യുന്നു.  

 

വയനാട് ഡയറി

wayanaddiaryസ്ഥാനം : ചുഴലി, കല്‍പ്പറ്റ
കമ്മീഷന്‍ ചെയ്യപ്പെട്ടത് : 01.10.2008
പ്രതിദിന സംസ്‌ക്കരണശേഷി : 50000 ലിറ്റര്‍
വിപണന മേഖല (പാല്‍) : വയനാട് ജില്ല, മലപ്പുറം ജില്ലയിലെ
തിരൂര്‍, മലപ്പുറം, കോട്ടക്കല്‍, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, വടകര താലൂക്കുകള്‍, കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മേഖല.
വില്പ്പന (2011-12) : 85.49 കോടി രൂപ (854.9 ദശലക്ഷം)

 

കോഴിക്കോട് ഡയറി

kozhikodeunitസ്ഥാനം : കുന്നമംഗലം, കോഴിക്കോട്
കമ്മീഷന്‍ ചെയ്യപ്പെട്ടത് : 06.02.1995
പ്രതിദിന സംസ്‌ക്കരണശേഷി : 125000 ലിറ്റര്‍
വിപണന മേഖല (പാല്‍) : കോഴിക്കോട് ജില്ല, മലപ്പുറം ജില്ലയിലെ
കൊണ്ടോട്ടി, മഞ്ചേരി, നിലമ്പൂര്‍, അരിക്കോട് മേഖലകള്‍
വിപണന മേഖല
(തണുപ്പിച്ചുറഞ്ഞ് കട്ടിയായ
ഉത്പ്പന്നങ്ങള്‍) : എം.ആര്‍.സി.എം.പി.യുവിന്റെ പൂര്‍ണ്ണ
പ്രവര്‍ത്തന മേഖല    
വില്പ്പന (2011-12) : 175.7 കോടി രൂപ (1757 ദശലക്ഷം)

കോഴിക്കോട് നഗരത്തിനു സമീപം ബേപ്പൂര്‍ എന്ന സ്ഥലത്ത് 1965 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ഡയറിക്ക് പകരമായിട്ടാണ് പുതിയ കോഴിക്കോട് ഡയറി 1995 ല്‍ കമ്മീഷന്‍ ചെയ്യപ്പെട്ടത്.  കോഴിക്കോട് നഗരത്തില്‍ നിന്നും 15 കി.മി. അകലെ കുന്നമംഗലത്തിനു സമീപം യൂണിയന്‍റെ ഹെഡ് ആഫീസിന് അരികിലായി ഡയറി സ്ഥിതി ചെയ്യുന്നു.  1999-2000 ല്‍ ഡയറിയുടെ ശേഷി പ്രതിദിനം 125000 ലിറ്ററായി വികസിപ്പിച്ചു.  മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഡയറിയുടെ കീഴില്‍ ഒരു പാല്‍ ശീതികരണ പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നു.  മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിന്നും പാലക്കാട് ജില്ലയില്‍ നിന്നും ഭാഗീകമായും കോഴിക്കോട് ഡയറി പാല്‍ സംഭരിക്കുകയും കോഴിക്കോട്, മലപ്പുറം (ഭാഗീകം).  വയനാട് ജില്ലകളില്‍ പാലും പാല്‍ ഉത്പ്പന്നങ്ങളും വിപണനം നടത്തുകയും ചെയ്യുന്നു.

 

പാലക്കാട് ഡയറി

palakkadunitsസ്ഥാനം : കല്ലേപ്പുളളി, പാലക്കാട്
കമ്മീഷന്‍ ചെയ്യപ്പെട്ടത് : 07.02.1967
പ്രതിദിന സംസ്‌ക്കരണശേഷി : 100000 ലിറ്റര്‍
വിപണന മേഖല (പാല്‍) : പാലക്കാട് ജില്ല, പെരിന്തല്‍മ്മണ്ണ,
കുറ്റിപ്പുറം, മലപ്പുറം ജില്ലയിലെ പൊന്നാനി മേഖല.
വില്പ്പന (2011-12) : 126.84 കോടി രൂപ (1268.4 ദശലക്ഷം)

1996 ല്‍ പ്രതിദിന സംസ്‌ക്കരണശേഷി 9000 ലിറ്ററില്‍ നിന്നും 40000 ലിറ്ററായും 1999 - 2000 ല്‍ 100000 ലിറ്ററായും വികസിപ്പിക്കപ്പെട്ടു.  പാലക്കാട് പട്ടണത്തില്‍ നിന്നും 5 കി.മി. ദൂരെ കല്ലേപ്പുളളി എന്ന സ്ഥലത്ത് ഡയറി സ്ഥിതി ചെയ്യുന്നു.  പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും ജില്ലയിലെ ആദിവാസി മേഖലയായ അട്ടപ്പാടിയിലും ഓരോ പാല്‍ ശീതീകരണ പ്ലാന്‍റ് ഡയറിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.  പാലക്കാട് ജില്ലയില്‍ നിന്നും പാല്‍ സംഭരിക്കുകയും പാലും പാല്‍ ഉത്പ്പന്നങ്ങളും പാലക്കാട് ജില്ലയിലും മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളിലും വിപണനം ചെയ്യുന്നു.  

ലക്ഷ്യങ്ങള്‍

കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉത്പ്പന്നങ്ങളുടെ സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവ ഫലപ്രദമായി സംഘടിപ്പിച്ചുകൊണ്ട് ക്ഷീരകര്‍ഷകരുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്നുളളതാണ് യൂണിയന്‍റെ ലക്ഷ്യം.  ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി താഴെപ്പറയുന്ന പരിപാടികള്‍ വാണിജ്യാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് യൂണിയന്‍ ഊന്നല്‍ നല്‍കുന്നു.  

1.  മിച്ചം സാഹചര്യങ്ങളില്‍ പോലും കര്‍ഷകര്‍ ഉല്പ്പാദിപ്പിക്കുന്ന പാല്‍ മുഴുവനും ആദായ നിരക്കില്‍ യൂണിയന്‍ സംഭരിക്കുന്നു.  
2. ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം ഉപഭോക്താവിന് ഉറപ്പുവരുത്താനായി ഉത്പ്പന്നങ്ങളുടെ സംസ്‌ക്കരണവും പാക്കിംഗും യൂണിയന്‍റെ സ്വന്തം ഡയറികളില്‍ തന്നെ യഥോചിതം നടത്തുക.  
3.  ഉപഭോക്താവിന്‍റെ സംതൃപ്തി ഉറപ്പുവരുത്താനായി പാലിന്‍റെയും ഉത്പ്പന്നങ്ങളുടെയും വിപണനം ദൈനം ദിന അടിസ്ഥാനത്തില്‍ നടത്തുക വഴി കര്‍ഷകന് പരമാവധി ആദായം നേടി കൊടുക്കുക.  

സംഖ്യകള്‍ ഒറ്റ നോട്ടത്തില്‍

 1. പ്രവര്‍ത്തനം ആരംഭിച്ചത്  -   15.01.1990
 2. ഡയറിപ്ലാന്‍റുകളുടെ എണ്ണം  -   5
 3. സെന്‍ട്രല്‍ പ്രോഡക്റ്റ്‌സ് ഡയറി    -    1
 4. പാല്‍ ശീതീകരണ പ്ലാന്‍റുകള്‍        -    4
 5. പാല്‍ ശീതികരണ കേന്ദ്രങ്ങള്‍        -    2
 6. സംഭരണ ഉപാധിനിവേശ കേന്ദ്രങ്ങള്‍    -    9
 7. വിപണന ഡിപ്പോകള്‍            -    5
 8. മാനവവിഭവ വികസന കേന്ദ്രം        -    1
 9. വില്പ്പന (2012-13)   -    628.07 കോടി രൂപ (6280.7 ദശലക്ഷം രൂപ)
 10. അടച്ചുതീര്‍ത്ത മൂലധനം   -    22.94 കോടി രൂപ (229.4 ദശലക്ഷം രൂപ)
 11. അസംസ്‌കൃത പാലിന്‍റെ ശരാശരി പ്രതിദിന സംഭരണം (2012-13)    -    466461 ലിറ്റര്‍
 12. സംസ്‌ക്കരിച്ച ദ്രവപാലിന്‍റെ ശരാശരി പ്രതിദിന വിപണനം (2012-13)     -    422924 ലിറ്റര്‍
 13. കൊഴുപ്പു നീക്കം ചെയ്ത പാല്‍ തൈരിന്‍റെ ശരാശരി പ്രതിദിന വിപണനം (2012-13)     -    50600 ലിറ്റര്‍
 14. യൂണിയന് പാല്‍ നല്‍കുന്ന ക്ഷീര കര്‍ഷകരുടെ എണ്ണം (2012-13)    -    88849


പ്രാരംഭ ധനസഹായം

എം.ആര്‍.സി.എം.പിയുവിലെ പ്രവര്‍ത്തന പരിധിയിലുളള ആറു ജില്ലകള്‍ ദേശീയ ക്ഷീരവികസന ബോര്‍ഡിന്‍റെ ഓപ്പറേഷന്‍ ഫ്‌ളഡ് ക്ഷീര വികസന പദ്ധതിയില്‍ ഉള്‍പ്പെടാതിരുന്നതിനാല്‍, യൂണിയന്‍റെ പദ്ധതികള്‍ക്കുളള പ്രാരംഭ ധനസഹായം ഭാഗീകമായി വായ്പയായും ഭാഗികമായി സഹായ ധനമായും സ്വിസ് ഏജന്‍സി ഫോര്‍ ഡെവലപ്പ്‌മെന്‍റ് ആന്‍റ് കോ-ഓപ്പറേഷന്‍ (എസ്.ഡി.സി) വഴി സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരാണ് ലഭ്യമാക്കിയത്.  യൂണിയന്‍ ഉറച്ച സാമ്പത്തിക അടിത്തറ കൈവരിച്ച മാത്രയില്‍ യൂണിയനെ സ്വതന്ത്രമായി വളരാനും വികസിക്കാനും അനുവദിച്ചുകൊണ്ട് എസ്.ഡി.സി രംഗത്തുനിന്നും പിന്‍വാങ്ങുകയാണുണ്ടായത്.

 

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT