എറണാകുളം മേഖലാ ക്ഷീരോത്പ്പാദക യൂണിയന്‍ (ഇ.ആര്‍.സി.എം.പി.യു.)

ercmpuഎറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി എന്നീ മധ്യകേരള ജില്ലകളില്‍ പ്രവര്‍ത്തന മേഖലയാക്കിക്കൊണ്ട് 12.09.1985 ല്‍ എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പ്പാദക യൂണിയന്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.  മറ്റു സഹോദര യൂണിയനുകളെപ്പോലെ (ടി.ആര്‍.സി.എം.പി.യു, എം.ആര്‍.സി.എം.പി.യു) തന്നെ എറണാകുളം യൂണിയനും കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷനുമായി അഫിലിയേറ്റുചെയ്യപ്പെട്ടിരിക്കുന്നു.  കെ.സി.എം.എം.എഫ് ഓപ്പറേഷന്‍ ഫ്‌ളഡ് പദ്ധതി - രണ്ട് കേരളത്തില്‍ നടപ്പാക്കാനുളള നിയുക്ത ഏജന്‍സിയായി 1980 ല്‍ രൂപീകൃതമായി.  പാല്‍ സംഭരണം, സംസ്‌ക്കരണം, വിപണന പ്രക്രീയകളിലൂടെ ക്ഷീരകര്‍ഷകന്‍റെ സാമൂഹ്യ സാമ്പത്തിക ഉന്നമനം കൈവരിക്കുക എന്നുളളതാണ് കെ.സി.എം.എം.എഫിന്‍റെ ലക്ഷ്യം.  “ഉപഭോക്ത സംതൃപ്തിയിലൂടെ കര്‍ഷക സമ്പല്‍ സമൃദ്ധി എന്നതാണ് മില്‍മയുടെ ദൗത്യം.”  “കര്‍ഷകന്‍റെ, കര്‍ഷകനുവേണ്ടി, കര്‍ഷകനാല്‍” എന്ന ജനാധിപത്യതത്വങ്ങള്‍ക്കനുസൃതമായാണ് ഇ.ആര്‍.സി.എം.പി.യു പ്രവര്‍ത്തിക്കുന്നത്.  ഒരു തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും യൂണിയന്‍ ജീവനക്കാരാനായ മാനേജിംഗ് ഡയറക്ടര്‍ ഉള്‍പ്പെടെ ഒരു തൊഴിലാളി ഉദ്യോഗവൃന്ദവും യൂണിയന് സ്വന്തമാണ്.  

ഇ.ആര്‍.സി.എം.പി.യു. സ്ഥാപനങ്ങള്‍

 

എറണാകുളം ഡയറി

ernakulamdiaryഎറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ഡയറി സ്ഥിതിചെയ്യുന്നു.  ഒരു ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം കൈകാര്യം ചെയ്യുവാന്‍ ശേഷിയുളള ഈ ഡയറി കേരളത്തിന്‍റെ വാണിജ്യതലസ്ഥാനമായ കൊച്ചിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു.  എന്നാല്‍ ഇപ്പോള്‍ ഏകദേശം 2 ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം കൈകാര്യം ചെയ്യുന്നുണ്ട്.  വിപണിയുടെ വര്‍ദ്ധിത ആവശ്യത്തിനൊപ്പമെത്താന്‍ ഡയറിയുടെ ശേഷി 350000 ലിറ്ററായി വികസിപ്പിച്ചു കൊണ്ടിരിക്കുന്നു.  

തൃശ്ശൂര്‍ ഡയറി

thrissurതൃശ്ശൂര്‍ ജില്ലയിലെ രാമവര്‍മ്മപുരത്താണ് ഡയറി സ്ഥിതിചെയ്യുന്നത്.  തൃശ്ശൂര്‍ കേരളത്തിന്‍റെ സാംസ്‌ക്കാരിക തലസ്ഥാനമായി അറിയപ്പെടുന്നു.  ഡയറിക്ക് പ്രതിദിനം 60000 ലിറ്റര്‍ കൈകാര്യം ചെയ്യുവാനുളള ശേഷിയുണ്ട്.  ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കേരള സംസ്ഥാന മലിനീകരണ ബോര്‍ഡ് ഏറ്റവും മികച്ചതായി തെരഞ്ഞെടുത്തത് തൃശ്ശൂര്‍ ഡയറിയാണ്.  ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ഊര്‍ജ്ജസംരക്ഷണ സൊസൈറ്റിയുടെ ജില്ലാ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡ് തൃശ്ശൂര്‍ ഡയറി കരസ്ഥമാക്കി.

 

 

കോട്ടയം ഡയറി

kottayamdiaryകോട്ടയത്ത് വടവാതൂര്‍ എന്ന സ്ഥലത്താണ് കോട്ടയം ഡയറി സ്ഥിതിചെയ്യുന്നത്.  പ്രതിദിനം 6000 ലിറ്റര്‍ പാല്‍ കൈകാര്യം ചെയ്യുവാനുളള ശേഷിയോടെ 1970 ല്‍ കോട്ടയം ഡയറി കമ്മീഷന്‍ ചെയ്യപ്പെട്ടു.  പിന്നീട് 2002 ല്‍ പ്രതിദിന സംസ്‌ക്കരണശേഷി 30000 ലിറ്ററായി വികസിപ്പിച്ചു.  എന്നാല്‍ പ്രതിദിനം ഇപ്പോള്‍ 50000 ലിറ്റര്‍ പാല്‍ സംസ്‌ക്കരിക്കുന്നു.  

 

കട്ടപ്പന ഡയറി

kattappanadiaryതീവ്ര ക്ഷീരവികസന പദ്ധതിയുടെ കീഴില്‍ കേന്ദ്രസര്‍ക്കാരിന്‍റെ സഹായത്തോടെ പ്രതിദിനം 20000 ലിറ്റര്‍ ശേഷിയോടെ നിര്‍മ്മിക്കപ്പെട്ട കട്ടപ്പന ഡയറി ഇടുക്കി ജില്ലയിലെ നിര്‍മ്മല സിറ്റിയില്‍ സ്ഥിതി ചെയ്യുന്നു.  

 

 

പ്രോഡക്റ്റ്‌സ് ഡയറി

productdiary2006 ഭക്ഷ്യസുരക്ഷ നിയമത്തിലെ നിബന്ധനകളനുസരിച്ച് മൂല്യവര്‍ദ്ധിത പാല്‍ ഉത്പ്പന്നങ്ങളുടെ മാത്രം ഉല്പ്പാദനവും വിപണനവും ലക്ഷ്യമാക്കി സ്ഥാപിച്ച പ്രോഡക്റ്റ്‌സ് ഡയറി എറണാകളും ജില്ലയിലെ ഇടപ്പളളിയില്‍ സ്ഥിതിചെയ്യുന്നു.  1992 ല്‍ ആണ് ഈ പ്ലാന്‍റ് കമ്മീഷന്‍ ചെയ്യപ്പെട്ടത്.  21.11.1999 ല്‍ അന്നത്തെ മുഖ്യമന്ത്രി അന്തരിച്ച ശ്രീ.കെ.കരുണാകരനാണ് പ്ലാന്‍റിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്.  പ്രതിദിനം 2500 ലിറ്റര്‍ ഐസ്‌ക്രീം, 40 കിലോ ഗ്രാം പേഡ എന്നിവ ഉല്പ്പാദിപ്പിക്കുവാനുളള ശേഷിയോടെ 2004 ല്‍ ഈ പ്ലാന്‍റ് നവീകരിക്കപ്പെട്ടു.  അടുത്തയിടെ കസാട്ട, കൗതുക രൂപത്തിലുളള ഐസ്‌ക്രീം ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഐസ്‌ക്രീം ഉല്പ്പന്ന നിരതന്നെ ഉല്പ്പന്നശ്രേണിയിലേക്ക് കൂട്ടിച്ചേര്‍ത്തിരിക്കുന്നു.  ഇപ്പോള്‍ കട്ടിതൈര്, യോഗര്‍ട്ട് എന്നിവയും ഉല്പ്പാദിപ്പിക്കുന്നു.  യൂണിയനുമായി സംയോജിപ്പിച്ചിട്ടുളള ആനന്ദ് മാതൃക സഹകരണ സംഘങ്ങള്‍, സംയോജിപ്പിച്ചിട്ടില്ലാത്ത പരമ്പരാഗത സംഘങ്ങള്‍, സംയോജിപ്പിച്ചിട്ടില്ലാത്ത പരമ്പരാഗത സംഘങ്ങള്‍ എന്നിവ വഴിയാണ് യൂണിയന്‍ കര്‍ഷകരില്‍ നിന്നും പാല്‍ സംഭരിക്കുന്നത്.  മിക്ക ഇതര കാര്‍ഷിക ഉല്പ്പന്നങ്ങളുടെ വില അസ്ഥിരമായിരിക്കുമ്പോഴും സ്ഥിരവും ആദായകരവുമായ വില ക്ഷീര കര്‍ഷകര്‍ക്ക് ഉറപ്പുവരുത്തുവാന്‍ യൂണിയന് കഴിഞ്ഞു.  വര്‍ഷം മുഴുവന്‍ കര്‍ഷകര്‍ ഉല്പ്പാദിപ്പിക്കുന്ന പാലിന് സുനിശ്ചിതവും സ്ഥിരവുമായ വിപണയും ആദയകരമായ വിലയും ഉറപ്പുവരുത്താനുളള എറണാകുളം യൂണിയന്‍റെ കഴിവിനെ ആശ്രയിച്ചാണ് സംസ്ഥാനത്തെ 2.80 ലക്ഷത്തിലേറെ കര്‍ഷകരുടെ അഭിവൃദ്ധി നിലകൊളളുന്നത്.  ഡയറികളുടെ സമീപമുളള സംഘങ്ങളില്‍ നിന്നും പാല്‍ നേരിട്ടു ഡയറിയില്‍ സംഭരിച്ച് സംസ്‌ക്കരിക്കുന്നതിനേക്കാള്‍, ഉള്‍നാടുകളില്‍ നിന്നും പാല്‍ ചാലക്കുടിയിലും മൂവാറ്റുപുഴയിലും ഉളള ശീതീകരണ കേന്ദ്രങ്ങള്‍ വഴിയും സംഘങ്ങളില്‍ സ്ഥാപിച്ചിട്ടുളള വലിയ പാല്‍ ശീതീകരണികള്‍ വഴിയും സംഭരിക്കുന്നു.  സഹകരണ മേഖല വിപണനം നടത്തുന്ന പാലിന്‍റെ ഗുണനിലവാരത്തിന് ഏകതാ രൂപം കൈവരുത്തുന്നതിനും വിപണനം ശക്തിപ്പെടുത്തുന്നനിനുമായി യൂണിയന്‍ ദേശീയ ക്ഷീരവികസന ബോര്‍ഡുമായി ചേര്‍ന്ന് പാല്‍തുളളി സമൃതി സഹായകമായ വാണിജ്യമുദ്രയായി സ്വീകരിച്ചു.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT