തിരുവനന്തപുരം മേഖലാ ക്ഷീരോത്പ്പാദക യൂണിയന്‍ (റ്റി.ആര്‍.സി.എം.പി.യു)

tvm-bhavanദക്ഷിണ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ നാലുജില്ലകള്‍ പ്രവര്‍ത്തന മേഖലയായി ഒരു മേഖലാ ക്ഷീരോത്പ്പാദകയൂണിയന്‍ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പ്പാദക യൂണിയന്‍ (റ്റി.ആര്‍.സി.എം.പി.യു) എന്ന പേരില്‍ 1985 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഓപ്പറേഷന്‍ ഫ്‌ളഡ് - രണ്ട് കേരളത്തില്‍ നടപ്പാക്കാന്‍ 1980 ല്‍ രൂപീകൃതമായ കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍റെ പ്രവര്‍ത്തന മേഖല രണ്ടായി വിഭജിച്ചുകൊണ്ട് മധ്യകേരളത്തിലെ നാലുജില്ലകള്‍ ഉള്‍പ്പെടുന്ന എറണാകുളം മേഖലാ യൂണിയനും ദക്ഷിണ ജില്ലകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖലാ യൂണിയനും ഉദയം കൊണ്ടു.  തിരുവനന്തപുരം മേഖലാ ക്ഷീരോത്പ്പാദക യൂണിയന്‍ 25 വര്‍ഷത്തെ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു.  ആരംഭദിശയിലെ അമിത പാല്‍ സംഭരണവും തത്ഫലമായി നഷ്ടങ്ങളും 1990 കളുടെ ആദ്യമുണ്ടായിരുന്ന വില്പനയിലെ സ്തംഭനാവസ്ഥ, സമീപകാലത്തുണ്ടായ പാല്‍ ദൗര്‍ലഭ്യവും, അനുബന്ധ പ്രശ്‌നങ്ങളും തത്ഫലമായി ഉണ്ടായ നഷ്ടങ്ങളും എന്നിത്യാദി പ്രശ്‌നങ്ങളെ യൂണിയന്‍ വിജയകരമായി നേരിട്ടു.  കഴിഞ്ഞ കാലങ്ങളില്‍ ആര്‍ജിച്ച അനുഭവവൈവിധ്യം കൊണ്ടും, ഇപ്പോള്‍ മുതല്‍ കൂട്ടായുളള നൈപുണ്യം കൊണ്ടും ഏതു പ്രതികൂല കാലാവസ്ഥയേയും വിജയകരമായി നേരിടാന്‍ യൂണിയന്‍ പ്രാപ്തമാണ്.  

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പാല്‍ വിതരണം നടത്തിയിരുന്ന 40000 ലിറ്റര്‍ പ്രതിദിന സംസ്‌ക്കരണശേഷിയുണ്ടായിരുന്ന തിരുവനന്തപുരം ഡയറി കെ.എല്‍.ഡി.എം.എം.ബോര്‍ഡില്‍ നിന്നും 1985 ല്‍ കൈമാറ്റം ചെയ്തു കിട്ടിയപ്പോഴാണ് പ്രസ്തുത ഡയറിയില്‍ നിന്നും യൂണിയന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.  തിരുവനന്തപുരം മേഖലയില്‍ ആദ്യമായി ഓപ്പറേഷന്‍ ഫ്‌ളഡ് പദ്ധതി - രണ്ടിന്‍റെ കീഴില്‍ പണി കഴിപ്പിച്ച ഡയറി 60000 ലിറ്റര്‍ പ്രതിദിന സംസ്‌ക്കരണശേഷിയോടെ കൊല്ലത്ത് 1986 ല്‍ കമ്മീഷന്‍ ചെയ്യപ്പെട്ടു.  പിന്നീട് 10000 ലിറ്റര്‍ പ്രതിദിന സ്ഥാപിത ശേഷിയോടെ ഓരോ ശീതീകരണ കേന്ദ്രം മാന്നാറിലും പത്തനംതിട്ടയിലും സ്ഥാപിച്ചു.  തുടര്‍ന്ന് 1987 ല്‍ പ്രതിദിനം 60000 ലിറ്റര്‍ സംസ്‌ക്കരണശേഷിയോടെ ഒരു പുതിയ ഡയറി ആലപ്പുഴയിലും 1992 ല്‍ പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ സംസ്‌ക്കരണശേഷിയോടെ ഒരു പുതിയ ഡയറി തിരുവനന്തപുരത്തും കമ്മീഷന്‍ ചെയ്യപ്പെട്ടു.  സംസ്ഥാനത്തുണ്ടാകുന്ന മിച്ചം പാല്‍ കൈകാര്യം ചയ്യുവാന്‍ ആലപ്പുഴയില്‍ സ്ഥാപിതമായ പാല്‍പ്പൊടി ഫാക്ടറിയുടെ പ്രവര്‍ത്തനം സുഗമമാക്കുവാന്‍ ആലപ്പുഴ ഡയറി 1992 ല്‍ തിരിച്ച് കെ.സി.എം.എം.എഫിന് കൈമാറി.

 

തിരുവനന്തപുരം ഡയറി

tvmdiaryജീവനക്കാരുടെ എണ്ണം              -     287
പാലൊഴിക്കുന്ന സംഘങ്ങള്‍        -     340
പാല്‍ വില്‍ക്കുന്ന ഏജന്‍റുമാര്‍        -    2100
ശരാശരി സംഭരണം            -    100000 ലിറ്റര്‍ പ്രതിദിനം
ശരാശരി വില്പ്പന                -    210000 ലിറ്റര്‍ പ്രതിദിനം

മുഴുവന്‍ പാലും വലിയ പാല്‍ ശീതീകരിണികള്‍ വഴിയാണ് സംഭരിക്കുന്നത്.  

തിരുവനന്തപുരം-കോവളം പാതയില്‍ നഗരത്തില്‍ നിന്നും 4 കി.മി. അകലെ ഡയറി സ്ഥിതി ചെയ്യുന്നു.  പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ പാല്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുളള ഡയറി 1992 ല്‍ കമ്മീഷന്‍ ചെയ്യപ്പെട്ടു.  ചിറയിന്‍കീഴ് താലൂക്ക് ഒഴികെ തിരുവനന്തപുരം ജില്ലയില്‍ ഈ ഡയറിയാണ് പാല്‍ വിതരണം നടത്തുന്നത്.  നവംബര്‍ 2009 മുതല്‍ വലിയ പാല്‍ ശീതീകരിണികള്‍ (ബള്‍ക്ക് മില്‍ക്ക് കൂളറുകള്‍) വഴിയാണ് ഡയറി പാല്‍ സംഭരിക്കുന്നത്.  2001 ല്‍ ഡയറിയുടെ ശേഷി പ്രതിദിനം 2 ലക്ഷം ലിറ്ററായി വികസിപ്പിച്ചു.  സംസ്‌ക്കരണശേഷി പ്രതിദിനം 3 ലക്ഷം ലിറ്ററായി വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതി ഇപ്പോള്‍ പരിഗണനയിലാണ്.  പാല്‍ ഉത്പ്പന്നങ്ങളുടെ ഉല്പ്പാദനത്തിനായി ഒരു പ്രത്യേക കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതിനും ഉദ്ദേശിക്കുന്നു.  സംസ്ഥാനത്ത് ആദ്യമായി ”ISO 2001” സാക്ഷ്യപത്രം ലഭിച്ച ഡയറി തിരുവനന്തപുരം ഡയറിയാണ്.  തിരുവനന്തപുരം ഡയറിക്ക് HACCP സാക്ഷ്യപത്രം ലഭിക്കാന്‍ നടപടികള്‍ പുരോഗമിച്ചു വരുന്നു.

 

കൊല്ലം ഡയറി

പ്രതിദിനം 60000 ലിറ്റര്‍ പാല്‍ സംസ്‌ക്കരിക്കുവാനുളള സ്ഥാപിത ശേഷിയോടെ 1986 ല്‍ കൊല്ലം ഡയറി കമ്മീഷന്‍ ചെയ്യപ്പെട്ടു.  പിന്നീട് സംസ്‌ക്കരണശേഷി പ്രതിദിനം ഒരു ലക്ഷം ലിറ്ററായി വികസിപ്പിച്ചു.  

ജീവനക്കാരുടെ എണ്ണം              -     161
പാലൊഴിക്കുന്ന സംഘങ്ങള്‍        -     336
പാല്‍ വില്‍ക്കുന്ന ഏജന്‍റുമാര്‍      -    1080
ശരാശരി സംഭരണം            -    50000 ലിറ്റര്‍ പ്രതിദിനം
ശരാശരി വില്പ്പന                -    120000 ലിറ്റര്‍ പ്രതിദിനം

 

പത്തനംതിട്ട ഡയറി

pathanamthittadiaryപുതിയ പത്തനംതിട്ട ഡയറി അടൂരിനു സമീപം തട്ട എന്ന സ്ഥലത്തു പ്രതിദിനം 60000 ലിറ്റര്‍ സ്ഥാപിതശേഷിയോടെ നിര്‍മ്മിച്ചിരിക്കുന്നു.  പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ പാലും വലിയ പാല്‍ ശീതീകരണികളിലൂടെയാണ് സംഭരിക്കുന്നത്.

ജീവനക്കാരുടെ എണ്ണം              -     66
പാലൊഴിക്കുന്ന സംഘങ്ങള്‍        -     351
പാല്‍ വില്‍ക്കുന്ന ഏജന്‍റുമാര്‍     -    1109
ശരാശരി സംഭരണം            -    38922 ലിറ്റര്‍ പ്രതിദിനം
ശരാശരി വില്പ്പന                -    50700 ലിറ്റര്‍ പ്രതിദിനം

 

{/tab}

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT