ട്രെയിനിംഗ് സെന്റര്‍

2
3
trainingcentre
1/3 
start stop bwd fwd
പുരോഗതിയുടെ വിധാതാക്കളാകാന്‍ കര്‍ഷകരെ തന്നെ സ്വയം സജ്ജമാക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ 1984 ല്‍ തന്നെ ഒരു ക്രമീകരണ പരിശീലന പരിപാടി തുടങ്ങിയിരുന്നു.  എറണാകുളം ജില്ലയിലെ ഇടപ്പളളിയില്‍ ഒരു വാടക കെട്ടിടത്തിലാണ് പരിശീലന കേന്ദ്രം ആരംഭിച്ചത്.  ആരംഭദിശയില്‍ ദേശീയ ക്ഷീരവികസന ബോര്‍ഡ് പരിശീലന കേന്ദ്രത്തിന്റെ ചിലവുകളിലേക്കായി സഹായധനം നല്‍കിയിരുന്നു.  തൃശൂര്‍ ഡയറിക്ക് തൊട്ടരികിലുളള ഭൂമിയില്‍ ഹോസ്റ്റല്‍  സൗകര്യത്തോടു കൂടി ഒരു പൂര്‍ണ്ണ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് ഉത്തര കേരള ക്ഷീരവികസന പദ്ധതി - ഒന്നിന്റെ കീഴില്‍ 29 ലക്ഷം രൂപ സ്വിസ് ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേഷന്‍ സഹായധനം നല്‍കി.  അതിനനുസരിച്ച് ഒരു പരിശീലന കേന്ദ്രം സ്ഥാപിക്കുകയും 02.01.1992 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.  ആനന്ദ് മാതൃക സഹകരണ സംഘങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മില്‍ക്ക് ടെസ്റ്റര്‍മാര്‍, മില്‍ക്ക് കളക്‌ടേഷ്‌സ് എന്നിവര്‍ക്കും, മില്‍മ ജീവനക്കാര്‍ക്കും ട്രെയിനിംഗ് സെന്ററില്‍ പരിശീലനം നല്‍കിവരുന്നു.  പ്രാഥമിക ആപ്‌കോസ് സംഘങ്ങളിലെ പ്രവര്‍ത്തകരുടെ പരിശീലന ആവശ്യം നിറവേറ്റുവാനാണ് ഫെഡറേഷന്‍ ട്രെയിനിംഗ് സെന്റര്‍ സ്ഥാപിച്ചത്.  സഹകരണ സംഘങ്ങളുടെ മൂലതത്വങ്ങളെക്കുറിച്ചുളള അവബോധം കര്‍ഷകര്‍ക്കു നല്‍കുവാന്‍ വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു.  മേഖലായൂണിയനുകളുടെ സഹായത്തോടു കൂടി ലാഭനഷ്ടങ്ങളില്ലാ എന്ന അടിസ്ഥാനത്തില്‍ ട്രെയിനിംഗ് സെന്റര്‍ പരിശീലന ക്ലാസ്സുകള്‍ നടത്തുന്നു.  

സംഘം പ്രവര്‍ത്തകരുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വര്‍ദ്ധിപ്പിക്കുവാന്‍ ഉതകുമാറ് സംഘങ്ങളില്‍ ലഭ്യമായിട്ടുളള മാനവശേഷിയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിശീലന പരിപാടികള്‍ ട്രെയിനിംഗ് സെന്ററിന്റെ അകത്തും പുറത്തുമായി നടത്തിവരുന്നു.  ആപ്‌കോസ് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും അടിസ്ഥാന പരിശീലനം, മില്‍ക്ക് കളക്ടേഴ്‌സ്/മില്‍ക്ക് ടെസ്റ്റേഴ്‌സ് എന്നിവര്‍ക്കുളള പരിശീലനം, പശുവളര്‍ത്തല്‍ പരിശീലനം, ഭരണസമിതിക്കുളള ക്രമീകരണ പരിശീലനം എന്നിവയാണ് ട്രെയിനിംഗ് സെന്റര്‍ നടത്തുന്ന വിവിധ പരിശീലന പരിപാടികള്‍.  ഓരോ പരിശീലനത്തിന്റെ ആരംഭത്തില്‍ നടത്തുന്ന പരിശീലന ആവശ്യകതകള്‍ വിലയിരുത്തുന്ന ചര്‍ച്ചയിലൂടെ ഓരോ വിഭാഗം പ്രവര്‍ത്തകരുടെയും കര്‍ത്തവ്യങ്ങള്‍ അടിസ്ഥാനമാക്കി പരിശീലന പദ്ധതിയുടെ ഉളളടക്ക  വിഷയങ്ങള്‍ നിശ്ചയിക്കുന്നു.  പരിശീലന ക്രമത്തില്‍ തൊഴിലിലൂടെയുളള പരിശീലനവും പഠനപര്യടനങ്ങുളും ഉള്‍പ്പെടുന്നു.  അനൗപചാരികവും തുടര്‍ച്ചയായതുമായ മൂല്യനിര്‍ണ്ണയവും തുടരുന്നു.  ട്രെയിനിംഗ് സെന്ററിനു വെളിയില്‍ നടത്തുന്ന പരിശീലന പരിപാടികള്‍ക്കിടയില്‍ സംഘങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട് പരിശീലനന്താരമുളള മൂല്യനിര്‍ണ്ണയം നടത്തുന്നു.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT