കാലിത്തീറ്റ ഫാക്ടറി, മലമ്പുഴ

1
2
3
4
5
1/5 
start stop bwd fwd
1972 ല്‍ പ്രതിദിനം 100 മെട്രിക് ടണ്‍ ഉല്പ്പാദശേഷിയോടെ കേരള സര്‍ക്കാരിലെ മൃഗസംരക്ഷണ വകുപ്പാണ് മലമ്പുഴയിലെ കാലിത്തീറ്റ ഫാക്ടറി സ്ഥാപിച്ചത്.  പിന്നീട് ഓപ്പറേഷന്‍ ഫ്‌ളഡ് II പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിനായി ദേശീയ ക്ഷീരവികസന ബോര്‍ഡും കേരള സര്‍ക്കാരും തമ്മില്‍ ഏര്‍പ്പെട്ട കരാറിന്റെ ഭാഗമായി 1983 ഏപ്രില്‍ മാസം ഈ ഫാക്ടറി കെ.സി.എം.എം.എഫിന് കൈമാറ്റം ചെയ്തു.  പിന്നീട് കമ്പ്യൂട്ടര്‍ വല്‍ക്കരിച്ച് ബാച്ചിംഗ് സാങ്കേതിക വിദ്യയോട് കൂടി ഫാക്ടറി 300 മെട്രിക് ടണ്‍ ഉല്പ്പാദനശേഷിയിലേയ്ക്ക് വികസിപ്പിക്കപ്പെട്ടു.  കുന്നിന്‍ പ്രകൃതം, സമതലം, തീരദേശം, എന്നിങ്ങനെ ഭൂമിശാസ്ത്ര പരമായി ചിത്രണം ചെയ്യുന്നതിന്റെ അടിസ്ഥാനത്തില, ധാതുമിശ്രിതം, ഈ ഫാക്ടറിയില്‍ ഉല്പ്പാദിപ്പിക്കുകയും കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ ഒരു കിലോ പാക്കറ്റില്‍ വില്‍പ്പന നടത്തുകയും ചെയ്യുന്നു.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT