സെന്‍ട്രല്‍ പ്രോഡക്റ്റ്‌സ് ഡയറി, ആലപ്പുഴ

2
3
4
5
6
1/5 
start stop bwd fwd
കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍റെ നേരിട്ടുളള നിയന്ത്രണത്തിന്‍ കീഴിലാണ് ആലപ്പുഴ ഡയറി പ്രവര്‍ത്തിക്കുന്നത്.  മില്‍മയുടെ സ്വന്തമായ കേരളത്തിലെ ഏക പാല്‍പ്പൊടി ഫാക്ടറി ആലപ്പുഴ ഡയറിയോടുചേര്‍ന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പ്രതിദിനം  60000 ലിറ്റര്‍ സംസ്‌ക്കരണശേഷിയോടുകൂടി സെന്‍ട്രല്‍ പ്രോഡക്റ്റ്‌സ് ഡയറി 1987 ഡിസംബര്‍ 23-ാം തീയതി കമ്മീഷന്‍ ചെയ്യപ്പെട്ടു. ആലപ്പുഴക്ക് സമീപം പുന്നപ്രയില്‍ സ്ഥിതിചെയ്യുന്ന സെന്‍ട്രല്‍ പ്രോഡക്റ്റ്‌സ് ഡയറി മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങളുടെ ഉല്പ്പാദനത്തിനുളള അടിസ്ഥാന സൗകര്യം എന്ന നിലയില്‍ സ്ഥാപിക്കപ്പെട്ടതാണ്.  കുപ്പിയിലും ട്രെട്രാപാക്കിലും (കസ്റ്റം പായ്ക്ക് ചെയ്ത) വില്പ്പന നടത്തുന്ന മാമ്പഴച്ചാര്‍ പാനീയം, കുപ്പിയില്‍ വിപണനം നടത്തുന്ന കുടിവെളളം (കസ്റ്റംപാക്കിഡ്) ഡയറി വൈറ്റ്‌നര്‍ എന്നിവ ആലപ്പുഴ ഡയറിയില്‍ നിന്നും ഉല്പ്പാദിപ്പിച്ച് വിപണനം നടത്തുന്നു.  അഞ്ചു വ്യത്യസ്ത രുചികളില്‍ സ്വാദിഷ്ടമാക്കപ്പെട്ട പാല്‍ മില്‍മ പ്ലസ് എന്ന പേരില്‍ വിപണനം ചെയ്യുന്നു.  ആകര്‍ഷകമായ ഈ ഉല്പ്പന്നത്തിന്‍റെ വില്‍പ്പന ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.  മില്‍മ, സമൃദ്ധി എന്നീ രണ്ടു ബ്രാന്‍റുകളില്‍ സി.പി.ഡി നെയ്യ് ഉല്പ്പാദിപ്പിച്ച് വിപണനം നടത്തുന്നു.

1996 ല്‍ കമ്മീഷന്‍ ചെയ്യപ്പെട്ട പാല്‍പ്പൊടി ഫാക്ടറിക്ക് പ്രതിദിനം 10 മെട്രിക് ടണ്‍ കൊഴുപ്പു നീക്കം ചെയ്ത പാല്‍പ്പൊടി ഉല്പ്പാദിപ്പിക്കുവാനുളള സ്ഥാപിത ശേഷിയുണ്ട്.

 

 

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT