തിരുവനന്തപുരം മേഖലാ ക്ഷീരോല്പ്പാദകയൂണിയന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍

കര്‍ഷക തലത്തിലുളള സേവനങ്ങള്‍

വിവിധ കാര്യങ്ങളിലായി കര്‍ഷക തലത്തില്‍ സേവനങ്ങള്‍ റ്റി.ആര്‍.സി.എം.പി.യു നല്‍കുന്നു.  കര്‍ഷകരുടെ ക്ഷേമത്തിനായും പാലുല്പ്പാദനത്തിന്‍റെ വര്‍ദ്ധനവിനായും വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ നല്‍കുന്നു.  കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതി പ്രകാരം 1 കോടി 37 ലക്ഷം രൂപ മേഖലയിലെ നാലുജില്ലകളിലായി 20.............20........... വര്‍ഷം ചെലവഴിച്ച് കൊണ്ടിരിക്കുന്നു.  തീറ്റപ്പുല്‍ വികസനത്തിനും മേഖലാ യൂണിയന്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കി വരുന്നു.  അതുപോലെ താഴെപ്പറയുന്നവയ്ക്കും സാമ്പത്തിക സഹായം നല്‍കുന്നു.  
·    കാലിത്തീറ്റ സബ്‌സിഡി 30 ലക്ഷം രൂപ.
·    ചെറുകിട ഡയറി പദ്ധതികള്‍ക്ക് കാലിത്തീറ്റ വിതരണം.
·    കറവമാടുകള്‍ക്ക് കാലിത്തീറ്റ ഇന്‍ഷ്വറന്‍സ്.
·    കറവമാടുകള്‍ക്ക് സൗജന്യ വിരനിവാരണ മരുന്നുകള്‍.
·    കൂടാതെ കര്‍ഷകരുടെ മക്കള്‍ക്ക് കാരുണ്യ സാഹായ നിധി, പഠന സഹായം, പശുക്കള്‍ക്ക് കന്നുകാലി ഇന്‍ഷ്വറന്‍സ് ചികിത്സാ സൗകര്യം എന്നിവ നല്‍കി വരുന്നു.

 

സംഘതലത്തില്‍ സേവനങ്ങള്‍

തിരുവനന്തപുരം മേഖലാ യൂണിയന്‍ സംഘങ്ങള്‍ക്ക് വിവിധ സഹായ സേവനങ്ങള്‍ നല്‍കി വരുന്നു.  

കേരളത്തിലെ നാലു ദക്ഷിണ ജില്ലകളില്‍ പ്രാഥമിക ക്ഷീരോല്പ്പാദക സഹകരണ സംഘങ്ങളുടെയും കര്‍ഷകരുടെയും അഭിവൃദ്ധിക്കായി ഒരു സംയോജിത സമീപനമാണ് യൂണിയന്‍ സ്വീകരിച്ചിരിക്കുന്നത്.  

1.    സംഘങ്ങള്‍ക്ക് മേല്‍നോട്ട സേവനങ്ങള്‍ നല്‍കുക.
2.    ആഡിറ്റ് സംബന്ധമായ സേവനങ്ങള്‍.
3.    രജിസ്റ്ററുകള്‍, പാല്‍ പരിശോധന ഉപകരണങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ നല്‍കുക.
4.    സംഘങ്ങള്‍ക്ക് സാമ്പത്തിക പ്രോത്സാഹന സഹായങ്ങള്‍.
5.    ഓഫീസ് കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്‍കുക.

 

ഉപഭോക്തതലത്തിലുളള സേവനങ്ങള്‍

5000 ലേറെ പാല്‍ ഏജന്‍റുമാര്‍ യൂണിയനുണ്ട്.  ഏജന്‍റുമാര്‍ക്കും ഉപഭോക്താക്കള്‍ക്കും 24 മണിക്കൂര്‍ സേവനം നല്‍കുന്നു.  ഏജന്‍റുമാര്‍ക്ക് പ്രതിദിനം രണ്ടു പ്രാവശ്യം യൂണിയന്‍ പാല്‍ വിതരണം ചെയ്യുന്നു.  മുന്‍കൂര്‍ പണം കൈപ്പറ്റിയാണ് പാല്‍ വിതരണം ചെയ്യുന്നത്.  പരമാവധി റീട്ടെയില്‍ വിലയുടെ 4% കമ്മീഷനായി ഏജന്‍റുമാര്‍ക്കു നല്‍കുന്നു.  വില്പ്പന പ്രോത്സാഹനാര്‍ത്ഥം സാമഗ്രികള്‍, പാല്‍ ശീതീകരിച്ച അവസ്ഥയില്‍ സൂക്ഷിക്കാന്‍ പഫ്‌പെട്ടികള്‍, പാല്‍ ശേഖരിച്ചുവെയ്ക്കാന്‍ ട്രേയ്കള്‍ എന്നിവ നല്‍കുന്നു.

 

 

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT