എറണാകുളം മേഖലാ ക്ഷീരോല്പ്പാദകയൂണിയന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍

ഏകദേശം പ്രതിവര്‍ഷം 8000 അടിയന്തിര മൃഗ ചികിത്സാ കേസുകള്‍ കൈകാര്യം ചെയ്യുന്ന 8 മൃഗചികിത്സാ സേവന യൂണിറ്റുകളും 1 വികേന്ദ്രീകൃത യൂണിറ്റും യൂണിയനുകീഴില്‍ പ്രവര്‍ത്തിക്കുന്നു.  എന്‍.പി.സി.ബി.ബി പദ്ധതിയുടെ കീഴിലായി സംഘം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കികൊണ്ടും ക്രയോകനും കൃത്രിമ ബീജസങ്കലന അനുബന്ധഘടകങ്ങളും ലഭ്യമാക്കികൊണ്ട് സംഘങ്ങളില്‍ 118 കൃത്രിമ ബീജസങ്കലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.  ഈ കേന്ദ്രങ്ങള്‍ പ്രതിവര്‍ഷം ഏകദേശം 8000 കൃത്രിമ ബീജസങ്കലനങ്ങള്‍ നടത്തുന്നുണ്ട്.  ആനന്ദ് മാതൃകാ സംഘങ്ങള്‍ക്ക് (ആപ്‌കോസ്)   കാലിത്തീറ്റ ലഭ്യമാക്കുന്ന ഓരോ മാസവും ഏകദേശം 3000 എം.ടി കാലിത്തീറ്റ ആപ്‌കോസ് വില്‍പ്പന നടത്തുന്നു.  

പശുക്കിടാവ് ദത്തെടുക്കല്‍ പദ്ധതി:-  നല്ല വംശപാരമ്പര്യത്തിലുളള പശുക്കിടാക്കളെ ദത്തെടുത്ത് ആദ്യപ്രസവം വരെ 50% വിലക്കിഴിവില്‍ കാലിത്തീറ്റ നല്‍കുന്നു.  

കന്നുകാലികളെ വാങ്ങുവാന്‍ വായ്പകള്‍ക്ക് പലിശ സബ്‌സിഡി, കന്നുകാലി ഇന്‍ഷ്വറന്‍സ് പ്രീമിയം സബ്‌സിഡി, കര്‍ഷകര്‍ക്കും, സംഘം ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മെഡിക്ലയിം ഇന്‍ഷ്വറന്‍സ്, കറവയന്ത്രം വാങ്ങുന്നതിന് സബ്‌സിഡി, സബ്‌സിഡി നിരക്കില്‍ വൈയ്‌ക്കോല്‍ വിതരണം ചെയ്യുക, തൊഴുത്ത് നിര്‍മ്മാണം, ഇടുക്കി ജില്ലയില്‍ തൊഴുത്ത് നവീകരണ സബ്‌സിഡി,

പ്രമുഖ ക്ഷീരോത്പ്പാദകര്‍ക്ക് പ്രത്യേക സമ്മാന പദ്ധതി:-  പാലൊഴിക്കുന്ന ക്ഷീരോത്പ്പാദകര്‍ക്കും, ഏറ്റവും നല്ല പ്രകടനം കാഴ്ച്ചവയ്ക്കുന്ന ബള്‍ക്ക് പാല്‍ ശീതീകരണ യൂണിറ്റുകള്‍ക്കും, സംഘങ്ങള്‍ക്കും ജില്ലാടിസ്ഥാനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുക.  

മില്‍ക്ക് ക്യാനുകള്‍ വാങ്ങുന്നതിന് സബ്‌സിഡി.  ഇലക്ട്രിക്കല്‍ സെന്‍ട്രിഫ്യൂജ് വാങ്ങുന്നതിന് സബ്‌സിഡി. തിരഞ്ഞെടുത്ത സംഘങ്ങള്‍ക്ക് കെട്ടിട ഗ്രാന്‍റ് നല്‍കുക.  ഫാമുകള്‍ക്ക് കടത്തുകൂലി.  റബ്ബര്‍ പായ വാങ്ങുന്നതിന് സബ്‌സിഡി. 

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT