മലബാര്‍ മേഖലാ ക്ഷീരോല്പ്പാദകയൂണിയന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍

സംഭരണ ഉല്പ്പാദനോപാധി വിഭാഗം

കര്‍ഷക തലത്തില്‍ പാലുല്പ്പാദന വര്‍ദ്ധനവും സംഘങ്ങളിലും യൂണിയനിലും പാല്‍ സംഭരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഈ വകുപ്പിന്‍റെ ഉത്തരവാദിത്വം.  പാലക്കാട്, പട്ടാമ്പി, നിലമ്പൂര്‍, കോഴിക്കോട്, കല്പ്പറ്റ, കണ്ണൂര്‍, കഞ്ഞങ്ങാട് എന്നിവടിങ്ങളില്‍ സ്ഥിതി ചെയ്യുന്ന വിവിധ കേന്ദ്രങ്ങള്‍ വഴിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

 

എ.    കര്‍ഷക തലത്തില്‍ പാലുല്പ്പാദന വര്‍ദ്ധനവ്

പാലുല്പ്പാദനത്തിന്‍റെ അളവും ഗുണങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് കര്‍ഷക തലത്തില്‍ താഴെപ്പറയുന്ന പരിപാടികള്‍ നടപ്പിലാക്കുന്നു.  
1.    കൃത്രിമ ബീജസങ്കലനം

ഗ്രാമതലത്തില്‍ ക്ഷീരസംഘങ്ങളില്‍ സ്ഥിതി ചെയ്യുന്ന നൂറിലേറെ കൃത്രിമബീജസങ്കലന കേന്ദ്രങ്ങളിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.  സ്വയം തൊഴില്‍ ചെയ്യുന്ന യുവാക്കളോ പരിശീലനം സിദ്ധിച്ച സംഘം ജീവനക്കാരോ ആണ് ഈ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തി എടുക്കുന്നത്.  

2.  തീറ്റ, തീറ്റപ്പുല്‍ പദ്ധതി

സബ്‌സിഡി നിരക്കില്‍ സമീകൃത കാലിത്തീറ്റ ഗ്രാമത്തെ ക്ഷീരസംഘങ്ങള്‍ വഴി വിതരണം ചെയ്യുന്നു.  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പെല്ലറ്റ് രൂപത്തിലുളള വൈക്കോല്‍ സംഭരിച്ച് കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തു കൊണ്ട് പാലിന്‍റെ ഉല്പ്പാദനച്ചെലവു കുറയ്ക്കുന്നു.  പാലക്കാടുളള വൈക്കോല്‍ കെട്ട് ഉല്പ്പാദന യൂണിറ്റകളില്‍ നിന്നും വൈക്കോല്‍ കെട്ട് സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു.  കറവ പശുക്കളുടെ ആരോഗ്യത്തിനും ശരിയായ പരിപാലനത്തിനും വേണ്ടി ആവശ്യമായിവരുന്ന മരുന്നുകളും ജീവകങ്ങളും വിതരണം ചെയ്യുന്നു.  കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക്  പച്ചപ്പുല്ല് നല്‍കുവാന്‍ തീറ്റപ്പുല്‍ തോട്ടങ്ങള്‍ സ്ഥാപിക്കുക. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി ലഭ്യമാക്കുവാന്‍ മാര്‍ഗ്ഗമായി വര്‍ത്തിക്കുക.     

3.  സമഗ്ര മിശ്രിത റേഷന്‍ പദ്ധതി പ്രാദേശികമായി ലഭ്യമായിട്ടുളള കാര്‍ഷകി വിളാവശിഷഠങ്ങളും സസ്യജന്യ തീറ്റ വസ്തുക്കളും പാലുലുപ്പാദനത്തിനായി ഉപയോഗിക്കുക എന്ന ആശയമാണ് സമഗ്രമിശ്രിത റേഷന്‍ പദ്ധതി.  നെല്ല്, നേന്ത്രക്കായ, ചക്ക എന്നിവയാണ് പ്രധാനമായും ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന വിളവശിഷ്ഠങ്ങള്‍.  ഈ പദ്ധതിക്കുളള ഉല്പ്പാദന കേന്ദ്രം താമസിയാതെ സ്ഥാപിക്കുന്നതാണ്.  പശുക്കുട്ടി വികസനപദ്ധതി.  കിടാവിന്‍റെ ഘട്ടം മുതല്‍ ദത്തെടുത്ത് കേന്ദ്രീകൃത പരിപാലനം വഴി 2000 ഉന്നത ഗുണമേന്മയുളള പശുക്കളെ വികസിപ്പിക്കുക എന്നുളളത് ഈ പദ്ധതിയുടെ ലക്ഷ്യം.  200 സഹകരണ സംഘങ്ങളില്‍ നിന്നും 10 കിടാരികള്‍ വീതം തിരഞ്ഞെടുത്ത് അവക്ക് പ്രത്യേക ഉപാധികളായി, ജീവകങ്ങള്‍, ധാതുക്കള്‍, മരുന്നുകള്‍, ആവശ്യമായ അളവില്‍ കാലിത്തീറ്റ എന്നിവ പ്രത്യേക ബഡ്ജറ്റില്‍ നിന്നും വകയിരുത്തി ലഭ്യമാക്കുക.

4.  ഫാം സംരക്ഷണ പദ്ധതി :-  മുഖ്യധാര കൃഷിയുടെ അനുബന്ധ പ്രവര്‍ത്തനമായി നിര്‍വഹിക്കാതെ പശു വളര്‍ത്തലിനെ ലാഭകരമായ വാണിജ്യ സംരഭമായി പ്രേത്സാഹിപ്പിക്കുന്ന തുല്യലക്ഷ്യമിട്ടുകൊണ്ടുളള പുതിയ ഉദ്യമമാണ് ഫാം സംരക്ഷണ പദ്ധതി.  300 ല്‍ ഏറെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ നബാര്‍ഡിന്‍റെ കീഴില്‍ ഉളള ഡയറി വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് എന്നതിനുകീഴില്‍ സമര്‍പ്പിച്ചിട്ടുണ്ട്.  ഇതില്‍ 180 ല്‍ പരം പദ്ധതികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.  താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പദ്ധതിയുടെ കീഴില്‍ സഹായം ലഭിക്കുന്നു.  

5.    കറവ യന്ത്രങ്ങള്‍, വൈക്കോല്‍ മുറി, കന്നുഉപകരണങ്ങള്‍, മൃഗശീതികരണ സംവിധാനങ്ങള്‍, ബയോഗ്യാസ്പ്ലാന്‍റ്, റബ്ബര്‍ മാറ്റ്, സ്വയം പ്രവര്‍ത്തിക്കുന്ന നനയന്ത്രങ്ങള്‍ എന്നിവ ഉയോഗിച്ചുകൊണ്ട് ഡയറി ഫാം യന്ത്രവല്‍ക്കരിക്കുക.  ക്ഷരോല്പ്പാദകര്‍ക്ക് സ്വയം സംരഭക പരിശീന പരിപാടികള്‍ നടത്തുക.  ബിയര്‍, കപ്പ അവശിഷ്ഠങ്ങള്‍ തുടങ്ങയ ചെലവുകുറഞ്ഞ ഇതിര കാലിത്തീറ്റകള്‍ കര്‍ഷകന് വിതരണം ചെയയുക.  

6.    വികേന്ദ്രീകൃത മൃഗ സംരക്ഷണ കേന്ദ്രങ്ങള്‍:-  ആവശ്യമായ സൗകര്യങ്ങളോടും മരുന്നുകളോടും കൂടി ഒരു കേന്ദ്ര സംഘത്തില്‍ കരാടിസ്ഥാനത്തില്‍ ഒരു മൃഗഡോക്ടറെ നിയമിക്കുക.  ആ മേഖലയിലുളള എല്ലാ സംഘങ്ങളിലേയും കര്‍ഷകര്‍ക്ക് പ്രതിഫലാടിസ്ഥാനത്തില്‍ മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കുന്നു.   

7.    സംഘങ്ങളുടെ/യൂണിയന്‍റെ പാല്‍ സംഭരണം യൂണിയന്‍റെ കീഴിലുളള ഡയറികളിലും സംഘങ്ങളിലും ശരിയായ സാഹചര്യങ്ങളില്‍ പാല്‍ സംഭരണം സഹായിക്കുന്നതിന് താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.  

സംഘങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടിയും സ്ഥിരമായ കെട്ടിട നിര്‍മ്മാണത്തിനു വേണ്ടി ഗ്രാന്‍റുകള്‍, ബള്‍ക്ക് മില്‍ക്ക് ശീതീകരണികള്‍ എന്നിവക്കുളള പ്രത്യേക ഗ്രാന്‍റുകള്‍ എന്നിവ നല്‍കുക.  സംഘങ്ങള്‍ക്ക് സൗജന്യമായി പരിശോധനക്ക് ആവശ്യമായ രാസവസ്തുക്കള്‍ നല്‍കുക.  സംഘങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ പാല്‍ ക്യാനുകള്‍ നല്‍കുക.

8.    ഇന്‍ഷ്വറന്‍സ് പദ്ധതികള്‍:-  ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍റെയും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെയും ഇന്‍ഷ്വറന്‍സ് പോളിസികളില്‍ ഉള്‍പ്പെടുത്തി താഴെപ്പറയുന്ന അപകട സാദ്ധ്യതകള്‍ക്ക് ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നു.  

·    സ്വാഭാവിക മരണം
·    അപകട മരണം
·    ശാശ്വതമായ പൂര്‍ണ്ണ ശാരീരിക വൈകല്യം
·    ചികിത്സാ ചെലവുകള്‍

ഇതുകൂടാതെ നാഷണല്‍ ഇനഷ്വറന്‍സ് കമ്പനിയുടെ കീഴില്‍ ഒരു കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി പ്രവര്‍ത്തിക്കുന്നു. മുകളില്‍ സൂചിപ്പിച്ച എല്ലാ പോളിസികളുടെയും ഇനഷ്വറന്‍സ് പ്രീമിയം മൊത്തമായി യൂണിയന്‍ തനിച്ചോ അഥവാ സംഘങ്ങളും കര്‍ഷക ഗുണഭോക്താക്കളുമായി സംയുക്തമായി വഹിക്കുന്നു.
 
9.    വനിത കന്നുകാലി സംരക്ഷണ പദ്ധതി

ഒരു ഗ്രാമത്തിലെ വനിത ക്ഷീരകര്‍ഷകരുടെ പല ഗണങ്ങളാക്കി ആ ഗ്രാമത്തില്‍ നിന്നുതന്നെയുളള പരിശീലനം സിദ്ധിച്ച വനിതാ പ്രമോട്ടര്‍ വിവിധ ഘട്ടങ്ങളിലായി വനിത ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നു.  
·    പശു വളര്‍ത്തലിന്‍റെ സാങ്കേതിക വശങ്ങള്‍
·    ആശയവിനിമയ പാടവം
·    പ്രചോദനവും വ്യക്തി വികസനവും
·    കുടുംബ കൗണ്‍സിലിംഗ്
·    കുട്ടികളുടെ മനശാസ്ത്രം
·    ഉപഭോക്താവിന്‍റെ അവകാശങ്ങള്‍

10.    സഹകരണ വികസനം/സ്ഥാപന നിര്‍മ്മിതി പദ്ധതി

ആസൂത്രണം, നയോപായ രൂപീകരണം, ബഡ്ജറ്റിംഗ് എന്നിവവഴി സംഘത്തിന്‍റെ വികസനത്തിലും വളര്‍ച്ചയിലും സജീവവും ഫലപ്രദവുമായ പങ്കുവഹിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങളേയും സംഘം ജീവനക്കാരെയും പ്രാപ്തരാക്കാന്‍ ഉതകുന്ന പരിശീലനം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

11.    അവാര്‍ഡുകളും സ്‌കോളര്‍ഷിപ്പുകളും

അവരവരുടെ പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തന മികവുകൈവരിക്കുന്നതിനായി കര്‍ഷകരുടെ ഇടയില്‍ മില്‍മ മത്സരബുദ്ധി വളര്‍ത്തുവാനും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും വര്‍ഷംതോറും അവാര്‍ഡുകള്‍ നല്‍കുന്നു.  കൂടാതെ കര്‍ഷകരുടെ മക്കള്‍ക്ക് വിവിധ തലങ്ങളില്‍ വിദ്യാഭ്യാസം നിര്‍വ്വഹിക്കുന്നതിന് നാലുതരത്തിലുളള സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നു.  

12.    മലബാര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍

മലബാര്‍ മേഖലയിലെ കര്‍ഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി ഇന്ത്യന്‍ ട്രസ്റ്റ് ആക്റ്റ് 1882 ന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ജീവകാരുണ്യ ട്രസ്റ്റാണ് മലബാര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍.  കെ.സി.എം.എം.എഫ് ചെയര്‍മാന്‍, എം.ആര്‍.സി.എം.പി.യു ചെയര്‍മാന്‍ മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 7 അംഗ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ആണ് ഫൗണ്ടേഷന്റെ ഭരണ ചുമതല.  എം.ആര്‍.ഡി.എഫിന്റെ പ്രധാന സംരംഭങ്ങള്‍ താഴെപ്പറയുന്നവയാണ്.

ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കര്‍ഷകരുടെയും ജീവനക്കാരുടെയും മക്കളുടെ വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം നല്‍കുക.  ബിയര്‍വേസ്റ്റ് പോലുളള വിലകുറഞ്ഞ ഇതര കാലിത്തീറ്റ വിതരണം നടത്തുക.  പാല്‍ കറവ യന്ത്രം, വൈയ്‌ക്കോല്‍ മുറിക്കുന്നതിനുളള ഉപകരണങ്ങള്‍, റബ്ബര്‍ പായ എന്നിവയുടെ സംഭരണവും മിതമായ നിരക്കില്‍ വിതരണവും നടത്തുക.  ഗ്രാമങ്ങളിലെ ക്ഷീരോല്പ്പാദകനുമായി ഗുണകരമായി സമയം ചെലവഴിക്കുന്നതിന് വിനോദസഞ്ചാരികള്‍ക്ക് അവസരം നല്‍കാനായി വയനാട് ജില്ലയിലെ പ്രകൃതി രമണീയമായ ഭൂഭാഗങ്ങളെയും ഡയറി ഫാമുകളെയും ബന്ധപ്പെടുത്തി ഫാം ടൂറിസ സംരംഭങ്ങള്‍ നടപ്പിലാക്കുക.

 

 

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT