മില്‍മ ഇന്‍സ്റ്റെന്റ് പാലടമിക്‌സ്

Instant-Palada-Mixകേരളത്തിന്‍റെ ഒരു പരമ്പരാഗത വിശിഷ്ഠ ഭോജനമാണ് പാലട പായസം.  ഇത് തയ്യാറാക്കുന്നത് ദുഷ്‌ക്കരവും സമയം എടുക്കുന്നതും പ്രത്യേക വൈദഗ്ധ്യം ആവശ്യപ്പെടുന്നതുമാണ്.  ഉയര്‍ന്ന കൊഴുപ്പുളള പാലും അരിയുടെ തരികളും പഞ്ചസാരയും അടങ്ങുന്ന മിശ്രിതത്തെ പൂരിതമാക്കിയാണ് ഇത് തയ്യാറാക്കുന്നത്.  ജലാംശം ഇല്ലാതെ പൊടി രൂപത്തിലുളള പാലട മിക്‌സ് വര്‍ദ്ധിതമായ തോതില്‍ തയ്യാറാക്കുന്നതിന് മില്‍മ ഉല്‍പ്പാദന പ്രക്രീയകള്‍ ക്രമീകരിച്ചിട്ടുണ്ട്.  പാലട മികസ് ചൂട് പാലുമായി കലര്‍ത്തി 10 മിനിറ്റ് നേരം ചൂടാക്കിയാല്‍ മില്‍മ പാലട പായസം തയ്യാറാകുന്നു.  200 ഗ്രാം പാക്കറ്റില്‍ ലഭ്യമാണ്.  കൃത്രിമ നിറങ്ങളോ രുചികളോ ഇതില്‍ ഉപയോഗിക്കുന്നില്ല.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT