മധുര പദാര്‍ത്ഥങ്ങളും ചോക്ക്‌ലേറ്റുകളും

ക്രിസ്പി ചോക്കളേറ്റ്

krispy-choclateനേര്‍ത്ത ബിസ്‌ക്കറ്റ് ആവരണത്തിനുളളില്‍ ഉളള ചോക്കളേറ്റ്.

ഗുലാബ് ജാമുന്‍

gulab-jamunമില്‍ക്ക് ഖോവ, മൈദ, കൊഴുപ്പ് നീക്കം ചെയ്ത പാല്‍ എന്നിവയുടെ മിശ്രിതത്തില്‍ നിന്നും ജലാംശം പൂര്‍ണ്ണമായും നീക്കി ഉല്പ്പാദിക്കുന്നതാണ് ഗുലാബ്-ജാമുന്‍.  ഈ മിശ്രിതത്തെ ഗോളങ്ങളുടെ ആകൃതിയിലാക്കി നെയ്യില്‍ വറുത്തെടുക്കുന്നു.  ഈ വറുത്ത ഗോളങ്ങളെ പഞ്ചാസാര ലായനിയില്‍ മുക്കി അണുവിമുക്തമാക്കിയ ടിന്നുകളില്‍ പാക്ക് ചെയ്യുന്നു.

മില്‍മ ഇന്‍സ്റ്റെന്റ് പാലടമിക്‌സ്

Instant-Palada-Mixകേരളത്തിന്‍റെ ഒരു പരമ്പരാഗത വിശിഷ്ഠ ഭോജനമാണ് പാലട പായസം.  ഇത് തയ്യാറാക്കുന്നത് ദുഷ്‌ക്കരവും സമയം എടുക്കുന്നതും പ്രത്യേക വൈദഗ്ധ്യം ആവശ്യപ്പെടുന്നതുമാണ്.  ഉയര്‍ന്ന കൊഴുപ്പുളള പാലും അരിയുടെ തരികളും പഞ്ചസാരയും അടങ്ങുന്ന മിശ്രിതത്തെ പൂരിതമാക്കിയാണ് ഇത് തയ്യാറാക്കുന്നത്.  ജലാംശം ഇല്ലാതെ പൊടി രൂപത്തിലുളള പാലട മിക്‌സ് വര്‍ദ്ധിതമായ തോതില്‍ തയ്യാറാക്കുന്നതിന് മില്‍മ ഉല്‍പ്പാദന പ്രക്രീയകള്‍ ക്രമീകരിച്ചിട്ടുണ്ട്.  പാലട മികസ് ചൂട് പാലുമായി കലര്‍ത്തി 10 മിനിറ്റ് നേരം ചൂടാക്കിയാല്‍ മില്‍മ പാലട പായസം തയ്യാറാകുന്നു.  200 ഗ്രാം പാക്കറ്റില്‍ ലഭ്യമാണ്.  കൃത്രിമ നിറങ്ങളോ രുചികളോ ഇതില്‍ ഉപയോഗിക്കുന്നില്ല.

മില്‍മ പേട

pedanewശുദ്ധമായ പാലില്‍ പഞ്ചസാര ചേര്‍ത്ത് ചൂടാക്കി ഏറിയ പങ്കും ജലാംശം നീക്കി തയ്യാറാക്കുന്ന പ്രകൃത്യാഉളള മധുര പലഹാരമാണ്.  നിറങ്ങളോ, സംരക്ഷണോപാധികളോ ചേര്‍ക്കുന്നില്ല.  പാലില്‍ പ്രകൃത്യാ അടങ്ങിയിരിക്കുന്ന കരോട്ടിന്‍ എന്ന പദാര്‍ത്ഥമാണ് മില്‍മ പേടക്ക് സ്വതസിദ്ധമായ നിറം നല്‍കുന്നത്.  കുട്ടികള്‍ക്കും ഭക്ഷണാനന്തരമുളള മുധരഭോജ്യമായി ഉപയോഗിക്കുന്നതിന് ഉത്തമം.  15 ഗ്രാം, 150 ഗ്രാം, 750 ഗ്രാം എന്നീ അളവുകളില്‍ വിവിധ പാക്കറ്റുകള്‍ ലഭ്യമാണ്.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT