പ്രതേ്യകമായി രൂപപ്പെടുത്തിയ പാക്കറ്റുകളില്‍ നിറയ്ക്കുന്ന ഏലക്ക, കുങ്കുമപ്പൂ രുചികളില്‍ തയ്യാറാക്കുന്ന ഐസ്ക്രീം ആണ് കുള്‍ഫി.
കോണ്‍ ആകൃതിയില്‍ നേര്‍ത്ത പാളികളുളള ബിസ്ക്കറ്റ് ആവരണത്തില്‍ നിറച്ചിരിക്കുന്ന ഐസ്ക്രീം ആകുന്നു കോണ്‍ ഐസ്ക്രീം. സ്പൂണിന്റെയോ, പാത്രത്തിന്റേയോ സഹായമില്ലാതെ കൈകളില്‍ വച്ച് കഴിക്കാന്‍ പര്യാപ്തമാണ്.
വളരെ നേര്‍ത്ത തടിക്കഷ്ണത്തില്‍ ചുറ്റി പുറം പാളി ചോക്ക്ളേറ്റും ആന്തരിക പാളി വാനില രുചിയുമുളള ഐസ്ക്രിം.
ശുദ്ധമായ പാല് ക്രീമില്‍ നിന്നും തയ്യാറാക്കുന്ന ഐസ്ക്രീം വിവിധ രുചികളിലും പായ്ക്കറ്റുകളിലും ലഭ്യമാണ്. (വില കുറഞ്ഞ സസ്യ കൊഴുപ്പില്‍ നിന്നും തയ്യാറാക്കുന്ന ഉറഞ്ഞ ഡെസേര്‍ട്ടുകളാണ് പല സ്വകാര്യ ബ്രാന്റുകളും ഐസ്ക്രീം എന്ന വ്യാജേന വിറ്റഴിക്കുന്നത്). ISO 9001-2008 HACCP സാക്ഷ്യപ്പെടുത്തിയ ഉല്‍പ്പാദന സൗകര്യങ്ങളില്‍ ആരോഗ്യ സംരക്ഷകമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.
“ഓവന് ഫ്രഷ്” സ്പോഞ്ച് കേക്ക് ബാഹ്യ ആവരണത്തിനുളളില്‍ ഐസ്ക്രീം, ചെറിയ പഴക്കഷ്ണങ്ങള്‍ എന്നിവയുടെ മിശ്രിതമാണ് കസാട്ട. പാല് ക്രീം ഏറിയ അളവില്‍ അടങ്ങിയരിക്കുന്ന കസാട്ട രുചികരമായ ആഹാര പദാര്‍ത്ഥമാണ്.
പാല് സിപ്-അപ്, വാട്ടര്‍ സിപ്-അപ് എന്നീ രണ്ടു തരത്തിലുളള ഐസ്-മോളി. നീളത്തില്‍ കുഴലാകൃതിയിലുളള പാക്കറ്റുകളില്‍ ലഭ്യമായിരിക്കുന്ന ഈ ഉല്‍പ്പന്നം ആവരണം കടിച്ച് പൊട്ടിച്ചാണ് ഉപയോഗിക്കുന്നത്. പൊട്ടിച്ച ഭാഗത്ത് കൂടെ ഉറിഞ്ചി കുടിക്കുകയാണ് ചെയ്യേണ്ടത്. ശുദ്ധമായ പാല്, ശുദ്ധീകരിച്ച വെളളം, പഞ്ചസാര അനുവദനീയമായ രുചികള്‍ എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രതേ്യകിച്ച് ചൂട് കാലാവസ്ഥയില്‍ ഇഷ്ട വിഭവമാണ് മില്‍മ സിപ്-അപ്.