മില്‍മ നെയ്യ്

ghee99.7% പാല്‍ കൊഴുപ്പ് നെയ്യില്‍ അടങ്ങിയിരിക്കുന്നു.  ശുദ്ധമായ ക്രീം ആരോഗ്യ സംരക്ഷകമായ സാഹചര്യങ്ങളില്‍ ഉരുക്കിയാണ് നെയ്യ് ഉല്പ്പാദിപ്പിക്കുന്നത്.  പശുവിന്‍ പാലില്‍ പ്രകൃതിയാലുളള കരോട്ടിന്‍ എന്ന പദാര്‍ത്ഥത്തിന്റെ സാനിധ്യം മൂലമാണ് മില്‍മ നെയ്യ്ക്ക് സുവര്‍ണ്ണ പീതനിറം കൈവരുന്നത് (താരതമ്യത്തില്‍ എരുമപാലില്‍ നിന്നും ഉല്പ്പാദിപ്പിക്കുന്ന നെയ്യ്ക്ക് വെളുത്ത നിറമാണെന്ന് കാണാന്‍ കഴിയും).  കൃത്രിമമായ നിറങ്ങളോ രുചി നല്‍കുന്ന പദാര്‍ത്ഥങ്ങളോ മില്‍മ നെയ്യില്‍ ചേര്‍ക്കുന്നില്ല.  വെണ്ണയുടെ ശേഖരത്തെ ആശ്രയിക്കാതെ ശുദ്ധമായതും നവമായതുമായ ക്രീമില്‍ നിന്നും നേരിട്ട് നെയ്യ് ഉല്പ്പാദിപ്പിക്കുന്നത് കൊണ്ട് നെയ്യുടെ നൈസര്‍ഗ്ഗികവാസനയും രുചിയും മില്‍മ നെയ്യില്‍ നിലനിര്‍ത്തുന്നു.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT