പാല്‍പുളിപ്പിച്ച് ഉല്പ്പാദിപ്പിക്കുന്ന ഉല്പ്പന്നങ്ങള്‍

പനീര്‍

paneerചെന്ന എന്ന പേരിലും അറിയപ്പെടുന്ന പനീര്‍ ഒരു പാല്‍ ഉല്പ്പന്നമാണ്.  സമ്പൂര്‍ണ്ണ പാല്‍ തിളപ്പിച്ച് സിട്രിക്/ലാറ്റിക് ആസിഡ് ഉപയോഗിച്ച് ഉറ കൂട്ടിയതിനുശേഷം “whey” എന്ന മാംസ്യം നീക്കം ചെയ്തതിനുശേഷം ലഭിക്കുന്നതാണ് പനീര്‍.  ശുദ്ധമായ പാല്‍ മാംസ്യത്തിന്റെ ഉറവിടമാണ് പനീര്‍.  നല്ല രുചിയും മൃദുലമായ ഘടനയും പനീറിന്റെ പ്രതേ്യകതയാണ്.  വിവിധ കറികള്‍ ഉണ്ടാക്കാന്‍ പനീര്‍ ഉപയോഗിക്കുന്നു.

സെറ്റ് കര്‍ഡ്

setcurdപാസ്ച്ചുറൈസ് ചെയ്ത ടോണ്‍ഡ് പാല്‍ ലാറ്റിക് ആസിഡ് ഉപയോഗിച്ച് പുളിപ്പിച്ച് ഉറ കൂട്ടുന്നതാണ് കട്ട തൈര്.  ഇതില്‍ 3.2% കൊഴുപ്പും 9% കൊഴുപ്പിതര ഖര പദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു.

സംഭാരം

sambaram4.5% മൊത്തം കൊഴുപ്പും നൈസര്‍ഗിക രുചി സത്തുകളും അടങ്ങിയിരിക്കുന്നു.  ആരോഗ്യ സംരക്ഷകമായി പൂര്‍ണ്ണമായും യന്ത്രവത്കൃത പ്രക്രീയയിലൂടെ ഉല്പ്പാദിപ്പിക്കുന്നു.  വേനല്‍ കാലത്ത് ഉപയോഗിക്കുവാന്‍ പറ്റിയ ഉത്തമ ദാഹശമിനി.  200 എം.എല്‍ പാക്കറ്റ് ലഭ്യമാണ്.

സ്‌കിമ്ഡ് മില്‍ക്ക് കര്‍ഡ്

curd10% കൊഴുപ്പിതര ഖര പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു.  ആരോഗ്യ സംരക്ഷകമായി പൂര്‍ണ്ണമായും യന്ത്രവത്കൃത പ്രക്രീയയിലൂടെ ഉല്പ്പാദിപ്പിക്കുന്നു.  പാല്‍ തൈരാക്കുവാന്‍ കൊഴുപ്പ് നീക്കം ചെയ്ത തൈര് ഉപയോഗ യോഗ്യമല്ല.  500 എം.എല്‍ പാക്കറ്റ് ലഭ്യമാണ്.

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT