മില്‍മയെ സംബന്ധിച്ച്

അനുപമമായ ഗുണമേന്മയും നിലവാരവും മൂലം ഓരോ കേരളീയന്റേയും വിശ്വാസമാര്‍ജ്ജിച്ച് പാലിന്റെയും വൈവിധ്യയമാര്‍ന്ന പാലുപ്പന്നങ്ങളുടെയും ഗാര്‍ഹിക ബ്രാന്റ് നാമമാണ.്

ചെറുകിട കര്‍ഷകര്‍, വനിതകള്‍, ഭൂരഹിതര്‍, ജീവനക്കാര്‍, വില്പ്പനക്കാര്‍ തുടങ്ങി അസംഖ്യം പേര്‍ക്ക് തൊഴിലും ഐശ്വര്യവും പ്രദാനം ചെയ്തുകൊണ്ട് നിരവധി സംഭരണ, സംസ്‌ക്കരണ, വിപണന കേന്ദ്രങ്ങളുമായി സംസ്ഥാനത്തുടനീളം പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഒരു ബ്രഹത് സ്ഥാപനമാണ് കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍ (കെ.സി.എം.എം.എഫ്).  എന്‍.ഡി.ഡി.ബിയുടെ കീഴിലുളള ഓപ്പറേഷന്‍ ഫ്‌ളഡ് എന്ന ക്ഷീരവികസന പദ്ധതി വിജയകരമായി നടപ്പാക്കുന്നതിനായി തിരുവനന്തപുരം ആസ്ഥാനമായി 1980 ല്‍ കെ.സി.എം.എം.എഫ് സ്ഥാപിതമായി.  സാമ്പത്തിക അഭിവൃദ്ധിക്കിടയിലും പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന കേരള ജനതയെക്കുറിച്ച് കഴിഞ്ഞകാലത്തിനുളളില്‍ ഒരു ദീര്‍ഘകാല ആരോഗ്യ സംബന്ധമായ കാഴ്ച്ചപ്പാട് രൂപപ്പെടുത്തിയിട്ടുണ്ട്.  സമീകൃത പോഷണവും ചെലവുകുറഞ്ഞ ആരോഗ്യപരിപാലനവും ഉറപ്പുവരുത്തുന്നതിനായി ഉല്പന്ന ശ്രേണി മില്‍മ അനുരൂപമായി സംവിധാനം ചെയ്തിട്ടുണ്ട്.  ക്ഷീരോല്പ്പന്നങ്ങള്‍ കൂടാതെ മറ്റു പുതിയ പാനീയങ്ങള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്.  “ജനങ്ങളുടെ, ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടി” എന്ന മഹത്തായ ജനാധിപത്യതത്വത്തില്‍ കെട്ടിപ്പടുത്ത മില്‍മയുടെ പ്രബലമായ പരിഗണന സാമ്പത്തിക നഷ്ടം ഇടവരാതെ സമൂഹത്തിന്് ഉത്തമമായ സേവനം പ്രദാനം ചെയ്യുക എന്നുളളതാണ്.